Breaking News

നീലേശ്വരം കോണത്ത് ചാത്തമത്ത് ഭഗവതി ക്ഷേത്രത്തിന് പിന്നിലെ കുന്നിടിഞ്ഞ് ക്ഷേത്രമതിൽ തകർന്നു: ക്ഷേത്രമുറ്റത്ത് മൺകൂമ്പാരം

നീലേശ്വരം കോണത്ത് ചാത്തമത്ത് ഭഗവതി ക്ഷേത്രത്തിന് പിന്നിലെ കുന്നിടിഞ്ഞ് ക്ഷേത്രമതിൽ തകർന്നു വീണു.
കനത്ത മഴയിൽ കുന്നിടിഞ്ഞു താഴ്ന്നതോടെ ക്ഷേത്രമുറ്റത്ത് മൺകൂമ്പാരമാണ്. ക്ഷേത്രത്തിന് തൊട്ടുമുകളിലെ ചാത്തമത്ത് - നീലേശ്വരം റോഡ് കനത്ത മഴയിൽ വെള്ളം കുത്തിയൊലിച്ചും മണ്ണ് നീങ്ങിയും താഴ്ന്ന നിലയിലുമാണ്. ഇത് ഇനിയും അപകടം ആവർത്തിക്കാൻ സാധ്യതതയുയർത്തുന്നുണ്ട്. കാലവർഷം തുടങ്ങിയതോടെ ആഴ്ചകൾക്ക് മുമ്പും ക്ഷേത്രമതിലിന്റെ മറ്റൊരു ഭാഗം തകർന്നിരുന്നു. അന്ന് റവന്യൂ അധികൃതർ ഫലപ്രദമായ നടപടി സ്വീകരിക്കുകയും ചെയ്തില്ലെന്ന് പരാതിയുണ്ട്. നിലവിൽ ക്ഷേത്രം അപകടസ്ഥിതിയിലാണ്. ഒന്നര വർഷം മുമ്പ് പുനർ നിർമിച്ച് പ്രതിഷ്ഠാ ബ്രഹ്മ കലശ മഹോത്സവം നടത്തിയ ക്ഷേത്രമാണിത്.

No comments