തിരുവനന്തപുരത്തെ ഐഎൻടിയുസി വാട്ടർ അതോറിറ്റി ജീവനക്കാരുടെ സമരം: അറസ്റ്റിലായ നീലേശ്വരം സ്വദേശി ഉൾപ്പെടെയുള്ളവർക്ക് ജാമ്യം
തിരുവനന്തപുരത്തെ ഐഎൻടിയുസി വാട്ടർ അതോറിറ്റി ജീവനക്കാരുടെ സമരം: അറസ്റ്റിലായ നീലേശ്വരം സ്വദേശി ഉൾപ്പെടെയുള്ളവർക്ക് ജാമ്യം
കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ ഐഎൻടിയുസി ഇന്ന് തിരുവനന്തപുരത്തെ ജലഭവന് മുന്നിൽ നടത്തിയ ഉപരോധ സമരത്തിൽ അറസ്റ്റിലായ അസോസിയേഷൻ ജില്ലാ പ്രസിഡന്റ്് നീലേശ്വരത്തെ വിനോദ്കുമാർ അരമന, സംസ്ഥാന ട്രഷറർ വിനോദ്കുമാർ എരവിൽ എന്നിവർക്ക് ജാമ്യം ലഭിച്ചു.
വാട്ടർ അതോറിറ്റി ജീവനക്കാരുടെ സാമ്പത്തികാനുകൂല്യങ്ങൾ നിഷേധിക്കുന്നതിനെതിരെയാണ് തിരുവനന്തപുരത്തെ കേന്ദ്രകാര്യാലയത്തിന് മുന്നിൽ സംസ്ഥാനതല സമരം നടന്നത്. വിനോദ് കുമാർ അരമന, വിനോദ്കുമാർ എരവിൽ എന്നിവർ ഉൾപ്പെടെ സമരത്തിന് നേതൃത്വം നൽകിയവരെ അറസ്റ്റ് ചെയ്ത് നന്ദാവനം പോലീസ് ക്യാമ്പിലേക്ക് മാറ്റുകയായിരുന്നു. ഇവർ ഉൾപ്പെടെ അറസ്റ്റ് ചെയ്യപ്പെട്ട എല്ലാവർക്കും വൈകിട്ടോടെയാണ് ജാമ്യം ലഭിച്ചത്. ഇവരെ ആനയിച്ച് തിരുവനന്തപുരം നഗരത്തിൽ അസോസിയേഷന്റെ പ്രകടനവുമുണ്ടായി. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നെത്തിയ 500 സമര വൊളന്റിയർമാരെയാണ് പോലീസ് സമര മുഖത്ത് നിന്ന് അറസ്റ്റ് ചെയ്ത് നീക്കിയത്. 21 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി.
No comments