നീലേശ്വരം മൂലപ്പള്ളി എഎൽപി സ്കൂളിൽ വായന ക്വിസ് മത്സരം നടത്തി.
ശാസ്ത്ര ജില്ലാ സമിതി, കാൻഫെഡ് എന്നിവയുടെ നേതൃത്വത്തിൽ വായന മാസാചരണ ഭാഗമായി നീലേശ്വരം മൂലപ്പള്ളി എഎൽപി സ്കൂളിൽ വായന ക്വിസ് മത്സരം നടത്തി.സ്കൂളിൽ നിന്ന് എൽഎസ്എസ് സ്കോളർഷിപ് നേടിയ എം.ശ്രീനന്ദ, എം.ആരുഷ് എന്നിവർക്ക് അനുമോദനവുമൊരുക്കി. വായന ക്വിസിൽ പി.ശിവപ്രിയ, ശ്രീനിഥി, സാൻവി എന്നിവർ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി. നീലേശ്വരം നഗരസഭ കൗൺസിലർ ടി.വി. ഷീബ വിജയികൾക്ക് സമ്മാനങ്ങൾ നൽകി. അനുമോദന യോഗത്തിൽ മൂലപ്പള്ളി എഎൽപിഎസ് പ്രധാനാധ്യാപിക രശ്മി ടീച്ചർ അധ്യക്ഷയായി. ടി. തമ്പാൻ, കെ.രാജേഷ് എന്നിവർ ആശംസകൾ നേർന്നു. ഡോ.ടി.എം.സുരേന്ദ്രനാഥ് സ്വാഗതവും ടി.വി.രാജീവൻ നന്ദിയും പറഞ്ഞു.
No comments