വിദ്വേഷ പ്രസംഗം നടത്തുന്നവർക്കെതിരെ ജനരോഷം ഉയരണം: എസ് എം.എഫ്.
ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന
മതേതര, ജനാധിപത്യ മൂല്യങ്ങളെ കാറ്റിൽപ്പറത്തിക്കൊണ്ട് നിരന്തരമായി
മുസ്ലിംകൾക്ക് നേരെ
വർഗീയവിഷം തുപ്പുന്ന വിദ്വേഷ പ്രസംഗങ്ങൾ നടത്തുന്ന
യോഗി ആദിത്യനാഥ്, വെള്ളാപ്പള്ളി
തുടങ്ങിയവരുടെ പ്രസ്താവനകൾക്ക് നേരെ ജനരോഷം ഉയരണമെന്ന്
സുന്നി മഹല്ല് ഫെഡറേഷൻ
തൃക്കരിപ്പൂർ മേഖല
കമ്മിറ്റി യോഗം ആവശ്യപ്പെട്ടു .കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംരക്ഷണം ലഭിക്കുമെന്ന് ഉറപ്പുള്ളതിനാൽ ഇവർ ന്യൂനപക്ഷ സമുദായത്തിനെതിരേ വായിൽ തോന്നുന്നതൊക്കെ വിളിച്ചു പറയുകയാണെന്നും യോഗം കുറ്റപ്പെടുത്തി.
വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് ഛത്തീസ്ഗഡിലെ ബിജെപി സർക്കാർ അറസ്റ്റ് ചെയ്ത് ജയിലിലടച്ച മലയാളി കന്യാസ്ത്രീകളെ ഉടൻ വിട്ടയക്കണമെന്നും
യോഗം ആവശ്യപ്പെട്ടു.
കോട്ടപ്പുറം നൂറുൽ ഇസ്ലാം മദ്രസയിൽ ചേർന്ന യോഗം എസ്. എം. എഫ് സംസ്ഥാന
വഖഫ് സെൽ ചെയർമാൻ
എ പി പി കുഞ്ഞഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു .
മണ്ഡലം പ്രസിഡൻറ് ഇ.എം.കുട്ടി ഹാജി അധ്യക്ഷത വഹിച്ചു
എം. കെ.എസ് തങ്ങൾ പ്രാർത്ഥന നിർവ്വഹിച്ചു .
ടി കെ അബ്ദുൽ ഖാദർ ഹാജി ആമുഖഭാഷണം നടത്തി.
എസ് എം എഫ് ജില്ലാ ട്രഷറർ എ ഹമീദ് ഹാജി കാഞ്ഞങ്ങാട്
മുഖ്യപ്രഭാഷണം നടത്തി.
കോട്ടപ്പുറം മഹല്ല് ജമാഅത്ത് പ്രസിഡണ്ട് കെ.പി. കമാൽ ഹാജി
കെ എം കെ പടന്ന
എം .എ. സി കുഞ്ഞബ്ദുള്ള
ടി. കെ അബ്ദുൽ സലാം,
എം. ടി. പി സുലൈമാൻ ഹാജി
മൊയ്തീൻ കുഞ്ഞി മാസ്റ്റർ കമ്പല്ലൂർ
നങ്ങാരത്ത് ബഷീർ തൃക്കരിപ്പൂർ
ജാതിയിൽ അസൈനാർ ഹാജി
ടി.കെ. നൂറുദ്ദീൻ ഹാജി
പി.ഇസ്മായിൽ
എ.എ .റഹീം വെസ്റ്റ്എളേരി
ടി കെ അബ്ദുൽ സത്താർ ഹാജി
എം കെ ജംഷീർ ചന്തേര
എൻ. പി. അഹമ്മദ്
എ ജി മുഹമ്മദ് കുഞ്ഞി ഹാജി
മുഹമ്മദ് അബൂബക്കർ
No comments