പുസ്തകങ്ങളുടെ അനധികൃത വിൽപന നിർത്തലാക്കണം: കേരള ബുക് ഷോപ് ഓണേഴ്‌സ് ഫോറം
അധ്യയന വർഷം ആരംഭിക്കുമ്പോൾ സ്കൂളുകളിൽ ചില അധ്യാപകരും, അനുമതിയില്ലാത്ത ചില വ്യാപാര സ്ഥാപനങ്ങളും അനധികൃതമായി നടത്തുന്ന കച്ചവടം അവസാനിപ്പിക്കണമെന്ന് കേരള ബുക്ക് ഷോപ്പ് ഓണേഴ്‌സ് ഫോറം കാസറഗോഡ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ചെറുകിട ബുക്ക് ഷോപ്പുകളെ തകർക്കുന്ന രീതിയിൽ വ്യാപാരം നടത്തുന്ന കുത്തക കച്ചവടക്കാരുടെ നിലപാട് അപലപനീയമാണെന്ന് യോഗം വിലയിരുത്തി.യോഗം സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് രതീഷ് പുതിയപുരയിൽ ഉത്ഘാടനം ചെയ്തു ഇ രാജീവൻ അധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായി രാജീവൻ ഇ, വൈസ് പ്രസിഡന്റ്മാരായി ഉസ്മാൻ മലബാർ, രഞ്ജിത്ത് കൈരളി, അനീസ് വികാസ്, ജനറൽ സെക്രട്ടറി കെ മുരളീധരൻ, സെക്രട്ടറിമാരായി ഫവാസ്. എൻ. എസ്., നരേദ്രൻ മയൂരയെയും ട്രഷറര്‍ ആയി നിത്യനന്ദ ഹമ്മത്തിനെയും തിരഞ്ഞെടുത്തു.സംസ്ഥാന കമ്മിറ്റി അംഗമായി അബ്ദുൽ സമദ്, മൗലവിയെയും തെരഞ്ഞെടുത്തു.യോഗത്തിൽ രാമകൃഷ്ണൻ, പ്രസാദ് യൂണിവേഴ്സൽ, രാജേഷ് നിത്യ, അഷ്‌റഫ് മൈത്രി എന്നിവർ പ്രസംഗിച്ചു
No comments