Breaking News

കോട്ടിക്കുളം നൂറുൽ ഹുദാ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ ബസ് ചിത്താരിയിൽ അപകടത്തിൽ പെട്ടു



കോട്ടിക്കുളം നൂറുൽ ഹുദാ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ ബസ് ചിത്താരിയിൽ അപകടത്തിൽ പെട്ടു.
നിയന്ത്രണം വിട്ട ബസ് ചിത്താരി ഇലക്ട്രിക് സെക്ഷൻ ഓഫീസിന് സമീപത്തെ റോഡിൽ കുഴിയിലേക്ക് ചെരിയുകയായിരുന്നു. തെങ്ങിന് തടഞ്ഞ് നിന്നതിനാൽ വലിയ അപകടം ഒഴിവായി. രാവിലെ 8.30 നാണ് സംഭവം. തത്സമയം 12 വിദ്യാർത്ഥികൾ ബസിൽ ഉണ്ടായിരുന്നു. നിസാര പരിക്കേറ്റ കുട്ടികളെ മൻസൂർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. അപകട വിവരമറിഞ്ഞ് ഹൊസ്ദുർഗ് പോലീസ് സ്ഥലത്തെത്തി. വാഹനം ക്രെയിൻ ഉപയോഗിച്ച് കുഴിയിൽ നിന്ന് വലിച്ചു നീക്കി.

No comments