Breaking News

ഇനി വിളിച്ചാൽ കിട്ടുംനീലേശ്വരം പോലീസ് സ്റ്റേഷന് മൊബൈൽ നമ്പർ @ 9497980929



നെറ്റ് വർക്കിലെ തകരാറും ദേശീയപാത നിർമാണത്തിനിടെ കേബിൾ മുറിയുന്നതും മൂലം നീലേശ്വരം പോലീസ് സ്റ്റേഷനിലെ ലാന്റ് ഫോണിൽ വിളിച്ചാൽ കിട്ടുന്നില്ലെന്ന പരാതിക്ക് പരിഹാരം.
ഇക്കാര്യം ശ്രദ്ധയിൽ പെട്ട ജില്ലാ പോലീസ് മേധാവി വിജയഭാരത് റെഡ്ഡിയുടെ നിർദേശപ്രകാരമാണ് സ്റ്റേഷനിലേക്ക് മൊബൈൽ നമ്പർ അനുവദിച്ചത്. സ്പെഷ്യൽ ബ്രാഞ്ച് എഎസ്ഐമാരായ നന്ദനൻ, എം. മഹേന്ദ്രൻ എന്നിവർ മൊബൈൽ ഫോൺ സ്പോൺസർ ചെയ്തു. ഇവരിൽ നിന്ന് നീലേശ്വരം ഇൻസ്പെക്ടർ നിബിൻജോയ് ഫോൺ ഏറ്റുവാങ്ങി. എസ് ഐ, കെ.വി.രതീശൻ, പിആർഒ, എഎസ്ഐ, പ്രകാശൻ, സ്റ്റേഷൻ റൈറ്റർ ടി.വി.സജിത്ത്, സിഡബ്ല്യുഒ, രാജേഷ്, എഎസ്ഐ, സുഗുണൻ, ജനമൈത്രി ബീറ്റ് ഓഫീസരമാരായ ദിലീഷ് പള്ളിക്കൈ, ടി.സുജിത്ത്, പോലീസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

No comments