എസ് എസ് എഫ് കാഞ്ഞങ്ങാട് ഡിവിഷൻ സാഹിത്യോത്സവിന് നീലേശ്വരം അഴിത്തലയിൽ ആവേശത്തുടക്കം
എസ് എസ് എഫ് കാഞ്ഞങ്ങാട് ഡിവിഷൻ സാഹിത്യോത്സവ് നീലേശ്വരം അഴിത്തലയിൽ തുടങ്ങി.
മാധ്യമപ്രവർത്തകൻ രവീന്ദ്രൻ കൊട്ടോടി സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്തു. അബ്ദുൽറഹ്‌മാൻ ശാമിൽ ഇർഫാനി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രവർത്തക സമിതി അംഗം യൂസുഫ് സഖാഫി മൂത്തേടം പ്രമേയ പ്രഭാഷണം നടത്തി. പി വി അബൂബക്കർ ബാഖവി അഴിത്തല ദുആ നടത്തി. മുർഷിദ് പുളിക്കൂർ, അബ്ദുസ്സത്താർ പഴയകടപ്പുറം, ബശീർ മങ്കയം എന്നിവർ സംസാരിച്ചു. റിയാസ് ബദവി സ്വാഗതം പറഞ്ഞു. അഴിത്തല ജമാഅത്ത് പ്രസിഡന്റ് കെ സൈനുദ്ദീൻ ഹാജി, നീലേശ്വരം നഗരസഭ കൗൺസിലർമാരായ പി അബൂബക്കർ, വിനു നിലാവ്, അൻവർ സാദിഖ്, സുബൈർ സഅദി അഴിത്തല, അബ്ദുൽഖാദർ ഹാജി അഴിത്തല, ഹാഫിള് നദീർ അഷ്‌റഫി, സകരിയ്യ അഹ്‌സനി, അബ്ദുല്ല ഹിമമി, ജമാൽ ഹിമമി എന്നിവർ സംബന്ധിച്ചു. ശനിയാഴ്ച വൈകിട്ട് ചേരുന്ന സമാപന സംഗമത്തിൽ ഹാജി അബ്ദുൽ അസീസ് ഫൈസി പ്രാർത്ഥന നിർവഹിക്കും. സ്വാഗതസംഘം ചെയർമാൻ അബ്ദുൽഖാദർ ഹാജി അഴിത്തലയുടെ അധ്യക്ഷതയിൽ എസ് വൈ എസ് ് ജില്ലാ സെക്രട്ടറി ശിഹാബ് പാണത്തൂർ ഉദ്ഘാടനം നിർവഹിക്കും. എസ് എസ് എഫ് ജില്ലാ സെക്രട്ടറി സകരിയ അഹ്‌സനി അനുമോദന പ്രഭാഷണം നടത്തും. കേരള മുസ് ലിം ജമാഅത്ത് സോൺ പ്രസിഡന്റ് അബ്ദുൽഹമീദ് മൗലവി, എസ് വൈ എസ് സോൺ പ്രസിഡന്റ് മദനീയം അബ്ദുലത്തീഫ് സഖാഫി എന്നിവർ സംസാരിക്കും. സ്വാഗതസംഘം കൺവീനർ നദീർ അഷ്‌റഫി സ്വാഗതം പറയും. കേരള മുസ് ലിം ജമാഅത്ത് സോൺ സെക്രട്ടറി അബ്ദുസത്താർ പഴയ കടപ്പുറം, എസ് എം എ സോൺ പ്രസിഡന്റ് മടിക്കൈ അബ്ദുല്ല ഹാജി, ശിഹാബ് അഹ്‌സനി പാണത്തൂർ എന്നിവർ സംബന്ധിക്കും.
No comments