തെരുവ് നായ ആക്രമണം; ചികിത്സാ ചിലവ് നഗരസഭ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ നിവേദനം നൽകി
കഴിഞ്ഞ ദിവസങ്ങളിൽ തെരുവുനായകളുടെ ആക്രമണങ്ങളിൽ പരിക്കേറ്റവരുടെ മുഴുവൻ ചികിത്സാ ചിലവുകളും നഗരസഭ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) നീലേശ്വരം മുനിസിപ്പൽ കമ്മിറ്റി നിവേദനം നൽകി. പാർട്ടി മുനിസിപ്പൽ പ്രസിഡണ്ട് എം.വി ശൗക്കത്തലിയുടെ നേതൃത്വത്തിലുള്ള സംഘം
നഗരസഭ ഓഫീസിലെത്തി ചെയർപേഴ്സൺ ടി.വി ശാന്തക്ക് നിവേദനം കൈമാറി. ഇതോടൊപ്പം നിലേശ്വരം നഗരത്തിൽ ഉൾപ്പെടെ തെരുവ് വിളക്കുകൾ കത്താത്തത് ജനജീവിതം ദുസ്സഹമാക്കിയിട്ടുണ്ടെന്നും ഉടനടി അറ്റകുറ്റപ്പണികൾ നടത്തി പ്രകാശിപ്പിക്കണമെന്നും സംഘം ആവശ്യപ്പെട്ടു.
No comments