വീരമലയിലെ മണ്ണിടിച്ചിൽ: അധ്യാപിക ഓടിച്ച കാർ മണ്ണിൽ പെട്ടു: അത്മധൈര്യത്തിൽ അത്ഭുതകരമായി രക്ഷപ്പെട്ടു
ദേശീയപാതയിലെ ചെറുവത്തൂർ മയ്യിച്ചയിൽ വീരമലക്കുന്നിനിടിഞ്ഞ് ഇന്ന് രാവിലെയുണ്ടായ അപകടത്തിനിടെ അധ്യാപിക ഓടിച്ചിരുന്ന കാർ മണ്ണിൽപെട്ടു.
കാഞ്ഞങ്ങാട് ദുർഗ ഹൈസ്‌കൂളിന് സമീപം താമസിക്കുന്ന പടന്നക്കാട്ടെ അധ്യാപിക സിന്ധു (36) വാണ് അപകടത്തിൽ പെട്ടത്. ചെറുവത്തൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ഇവർ ഇതുവഴി പോകുന്നതിനിടെയാണ് മണ്ണിടിഞ്ഞ് വീണത്. കാറിന് മുകളിലും ചുറ്റുമായി മണ്ണ് വീണു. ഭയന്നുവിറച്ചു പോയെങ്കിലും ആത്മധൈര്യം വിടാതെ ഇവർ കാറിൽ തന്നെ ഇരിക്കുകയായിരുന്നു. ചുറ്റും മണ്ണ് കുമിഞ്ഞതിനാൽ കാറിൽ നിന്ന് പുറത്തിറങ്ങാനുമായില്ല. തക്ക സമയത്ത് സ്ഥലത്തേക്ക് ഓടിയെത്തിയ രണ്ട് പേർ രക്ഷിക്കുകയായിരുന്നുവെന്ന് ഇവർ പറഞ്ഞു. തത്സമയം ഇവർ മാത്രമാണ് കാറിൽ ഉണ്ടായിരുന്നത്. കാറും മണ്ണിൽ നിന്ന് പുറത്തൈടുത്തു. മറ്റൊരു വാഹനം കൂടി മണ്ണിൽ പൂണ്ടിരുന്നതായും വിവരമുണ്ട്. വിശദാംശങ്ങൾ അറിവായിട്ടില്ല.
No comments