Breaking News

കേരള സംസ്കൃതാധ്യാപക ഫെഡറേഷൻ എഇഒമാർക്ക് പ്രതിഷേധ പത്രിക സമർപ്പിച്ചു

കാലാകാലങ്ങളായി യുപി, എൽപി വിഭാഗം വിദ്യാർത്ഥികൾക്ക് നൽകി വരുന്ന സംസ്കൃതം സ്കോളർഷിപ്പ് തുക അനുവദിക്കാത്തതിനെതിരെ കേരള സംസ്കൃത അധ്യാപക ഫെഡറേഷൻ പ്രതിഷേധ പരിപാടികൾ തുടങ്ങി.
സംസ്ഥാന കമ്മിറ്റിയുടെ നിർദേശപ്രകാരം എല്ലാ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർമാർക്കും പ്രതിഷേധ പത്രിക സമർപ്പിച്ചു. ജില്ലയിൽ ഏഴ് എഇഒമാർക്കും പ്രതിഷേധ പത്രിക നൽകി. ഹൊസ്ദുർഗ് ഉപജില്ലാ കമ്മിറ്റി ഹൊസ്ദുർഗ് എഇഒ, സുരേന്ദ്രൻ മീലിയാട്ടിന് പത്രിക സമർപ്പിച്ചു. ഫെഡറേഷൻ ഉപജില്ലാ പ്രസിഡന്റ് വിഷ്ണു. എം.നാരായണൻ പത്രിക കൈമാറി. ജോജിമോൾ.കെ.ബേബി, കെ. അരുൺകുമാർ എന്നിവരും കൂടെയുണ്ടായി. ഏഴ് ഉപജില്ലകളിലും പത്രിക സമർപ്പിച്ച ശേഷം ജില്ലാ കമ്മിറ്റി യോഗം ചേർന്ന് ശക്തമായ പ്രതിഷേധമറിയിച്ചു. വിദ്യാർത്ഥികളുടെ അവകാശങ്ങൾ ഹനിക്കുന്ന പക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകാനും തീരുമാനിച്ചു.

No comments