പള്ളിക്കര പീപ്പിൾസ് ലൈബ്രറിയിൽ താലൂക്ക് റഫറൻസ് ലൈബ്രറി തുടങ്ങി
ലൈബ്രറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ പള്ളിക്കര പീപ്പിൾസ് റീഡിംഗ് റൂം ആൻ്റ് ലൈബ്രറിയിൽ താലൂക്ക് റഫറൻസ് ലൈബ്രറി ആരംഭിച്ചു. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ഫണ്ടുപയോഗിച്ച് അടുത്ത അഞ്ച് വർഷക്കാലം വിവിധ വിഷയങ്ങളിലുള്ള റഫറൻസ് പുസ്തകങ്ങളും റഫറൻസ് ആനുകാലികങ്ങളും ലഭ്യമാകും. താലൂക്ക് ലൈബ്രറി കൗൺസിൽ മുഖേന അനുവദിക്കപ്പെട്ട ഈ കേന്ദ്രത്തിൽ നിന്ന് ജില്ലയിലും താലൂക്കിലും എവിടെയുമുള്ള വായനക്കാർക്ക് പ്രവൃത്തി സമയങ്ങളിൽ പുസ്തകങ്ങൾ വായിക്കാൻ പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. വായനക്കാരുടെ കൂട്ടായ്മകൾ, പതിപ്പ് നിർമാണം, പുസ്തക ചർച്ചകൾ, വിവിധ മത്സരങ്ങൾ തുടങ്ങിയവ റഫറൻസ് കോർണറിൽ നടക്കും.കേരള സ്‌റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സി.മെമ്പർ പി വി കെ പനയാൽ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡൻ്റ് പി രമേശൻ അധ്യക്ഷനായി. ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ.പി പ്രഭാകരൻ മുഖ്യാതിഥിയായിരുന്നു.നീലേശ്വരം നഗരസഭ കൗൺസിലർമാരായ പി സുഭാഷ്, പി കുഞ്ഞിരാമൻ, ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി വേണുഗോപാലൻ, കെ വി രവീന്ദ്രൻ, എം സജീവൻ, കെ പവിത്രൻ എന്നിവർ സംസാരിച്ചു.
No comments