Breaking News

നീലേശ്വരം,ചെറുവത്തൂർ ഹെൽത്ത്‌ ബ്ലോക്കുകളിലെ ജെഎച്ച്ഐ മാർക്ക് പരിശീലന പരിപാടി നടത്തി

നീലേശ്വരം, ചെറുവത്തൂർ ഹെൽത്ത്‌ ബ്ലോക്കുകളിലെ ജെ എച്ച് ഐ മാർക്കുള്ള എൻ ഇ പി ടി പരിശീലന പരിപാടി നീലേശ്വരം താലൂക്ക് കോൺഫറൻസ് ഹാളിൽ നീലേശ്വരം നഗരസഭ ചെയർ പേഴ്സൺ ടി.വി ശാന്ത ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി.പി ലത, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഭാർഗവി പി, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി ഗൗരി എന്നിവർ ആശംസകൾ അർപ്പിച്ചു. ജില്ലാ ടിബി ഓഫീസർ ഡോ. ആരതി രഞ്ജിത്, താലൂക്ക് ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. രഞ്ജിത് കുമാർ ടി, ഹെൽത്ത് സൂപ്പർവൈസർ അജിത് സി ഫിലിപ്പ്, ഹെൽത്ത് ഇൻസ്‌പെക്ടർ ഗിരീഷ് കുമാർ കെ തുടങ്ങിയവർ സംബന്ധിച്ചു. ജില്ലാ ഡി ആർ ടി ബി കോർഡിനേറ്റർ അഭിജിത് ടി ആർ, എസ് എൽ ടി എസ് ദീപക് കെ. ആർ, എസ് ടി എസ് സുബീന എം. എസ്, ടി ബി എച്ച് വി ജിഷ സെബാസ്റ്റ്യൻ, സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് രജനീകാന്ത് എസ് തുടങ്ങിയവർ ക്‌ളാസുകൾ കൈകാര്യം ചെയ്തു.

No comments