Breaking News

മടിക്കൈ കണിച്ചിറ വളവിൽ വീണ്ടും അപകടം: കുരുങ്ങിയത് കൂറ്റൻ കണ്ടെയ്നർ ലോറി





സ്ഥിരം അപകട വളവായ മടിക്കൈ കണിച്ചിറ വളവിൽ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും അപകടം.
16 ചക്രമുള്ള കൂറ്റൻ കണ്ടെയ്നർ ലോറിയാണ് കഴിഞ്ഞ ദിവസം ഇവിടെ കുടുങ്ങിയത്. ഇതോടെ 4 മണിക്കൂറോളം ഇതുവഴി ഗതാഗതം സ്തംഭിച്ചു. ദേശീയപാത ഉൾപ്പെടെയുള്ള പ്രധാന റോഡുകൾ വെള്ളക്കെട്ടിലായതിനാൽ യാത്രയ്ക്ക് മാവുങ്കാൽ കല്യാൺറോഡ് വഴി കയറി വന്ന് ഇതുവഴി യാത്ര തുടർന്ന വാഹനങ്ങളാണ് ഗതാഗതക്കുരുക്കിലായത്. കൊടുംവളവിൽ ഭാരവണ്ടികൾ കുടുങ്ങുന്നത് നേരത്തെയും പതിവാണ്. ഇവിടെ നിന്ന് താഴത്തെ വീട്ടിലേക്ക് വാഹനങ്ങൾ മറിയുകയും ചെരിഞ്ഞ് നിൽക്കുകയും ചെയ്യുന്നതും പതിവായിരുന്നു. അപകട വളവ് ഒഴിവാക്കാൻ നേരത്തെ പ്രഖ്യാപിച്ച പദ്ധതികളാകട്ടെ നടപ്പായതുമില്ല. ക്രാഷ് ബാരിയർ സ്ഥാപിച്ചത് മാത്രമാണ് ആശ്വാസം. നേരത്തെ പ്രഖ്യാപിച്ച  പദ്ധതി നടപ്പാക്കി അപകട വളവും ഭീതിയും ഒഴിവാക്കി ദേശീയ പാതയുടെ സമാന്തര റോഡിൽ ഗതാഗതം സുഗമമാക്കണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്.

No comments