Breaking News

കാസർകോട് മുതൽ കന്യാകുമാരി വരെ ലഹരിവിരുദ്ധ ക്യാമ്പയിനുമായി മാർത്തോമാ സൺഡേ സ്‌കൂൾ സമാജം

മാർത്തോമാ സഭയുടെ കുട്ടികളുടെ വിഭാഗമായ സൺഡേ സ്‌കൂൾ സമാജം സമൂഹത്തിൽ വേരുറപ്പിക്കുന്ന ലഹരി വിപത്തിനെതിരെ സ്‌കൂളുകളിൽ ക്യാമ്പയിൻ തുടങ്ങി.
കാസർകോട് മുതൽ കന്യാകുമാരി വരെ നീളുന്ന ക്യാമ്പയിനിന്റെ ഉദ്ഘാടനം കാസർകോട് എംഎൽഎ, എൻ.എ.നെല്ലിക്കുന്ന് സംസ്ഥാന തല ഉദ്ഘാടനം നിർവഹിച്ചു. മാർത്തോമാസഭ കുന്നംകുളം മലബാർ ഭദ്രാസന അധ്യക്ഷനും സൺഡേ സ്‌കൂൾ പ്രസിഡന്റും ആയ ഡോ.മാത്യൂസ് മാർ മക്കാറിയോസ് എപ്പസ്‌കോപ്പ അധ്യക്ഷത വഹിച്ചു. ബദിയടുക്ക മാർത്തോമാ സ്‌പെഷ്യൽ എജ്യുക്കേഷൻ കോളേജ് വിദ്യാർത്ഥികൾ, ചെർക്കള മാർത്തോമാ സ്‌കൂൾ വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു. സൺഡേ സ്‌കൂൾ സമാജം ജനറൽ സെക്രട്ടറി റവ.സജേഷ് മാത്യൂസ് സ്വാഗതം പറഞ്ഞു. കാസർകോട് ചെർക്കളയിലെ മാർത്തോമ ബധിര വിദ്യാലയത്തിൽ ചേർന്ന യോഗത്തിൽ സൺഡേ സ്‌കൂൾ സമാജം പ്രസിഡന്റ് ഡോ.മാത്യൂസ് മാർ മക്കാറിയോസ് എപ്പിസ്‌കോപ്പ അനുഗ്രഹപ്രഭാഷണം നടത്തി. റിട്ട. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എൻ.ജി.രഘുനാഥൻ ക്ലാസെടുത്തു. സൺഡേസ്‌കൂൾ സമാജം ടീം അവതരിപ്പിച്ച സ്‌കിറ്റും അരങ്ങേറി. റവ. അനു ഉമ്മൻ, റവ.അനീഷ് തോമസ്, തോമസ്, ടി.ജി.ജോൺസൺ, മാത്യുസൺ.പി.തോമസ് എന്നിവർ പ്രസംഗിച്ചു.

No comments