നീലേശ്വരം പൈനി തറവാട് ട്രസ്റ്റ് വാർഷിക ജനറൽ ബോഡിയും അനുമോദനവും നാളെ
നീലേശ്വരം പൈനി തറവാട് ട്രസ്റ്റ് അംഗങ്ങളുടെ വാർഷിക ജനറൽബോഡി യോഗവും അനുമോദന സമ്മേളനവും നാളെ തറവാട് ഭവനത്തിൽ ചേരും.
രാവിലെ 10 ന് ചേരുന്ന അനുമോദന സമ്മേളനം ഡോ.കെ.സി.കെ.രാജ ഉദ്ഘാടനം ചെയ്യും. തറവാട് അംഗങ്ങളുടെ മക്കളിൽ വിവിധ മേഖലകളിൽ വിജയം നേടിയവരെ അനുമോദിക്കും. പ്രവർത്തന റിപ്പോർട്ട്, വരവ് ചെലവ് കണക്ക്, ഓഡിറ്റ് റിപ്പോർട്ട്, 2025 - 26 വർഷ കരട് ബജറ്റ് അവതരണവും ചർച്ചയും ഉണ്ടാകും. 2025 - 28 വർഷത്തേക്കുള്ള ട്രസ്റ്റ് കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുക്കും. ഈ വർഷത്തെ കർക്കടക വാവ് ജൂലൈ 24 ന് തറവാട്ടിൽ ആചരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
No comments