Breaking News

ഓൾ ഇന്ത്യ നിധി ഫെഡറേഷൻ ജില്ലാ ശിൽപശാല നീലേശ്വരത്ത് നടന്നു

ഓൾ ഇന്ത്യ നിധി ഫെഡറേഷൻ - എഐഎൻഎഫ് ജില്ലാ ശിൽപശാല നീലേശ്വരം പടിഞ്ഞാറ്റംകൊഴുവലിലെ പൊതുജനവായനശാലയിൽ ചേർമന്നു.
ദേശീയ ജനറൽ സെക്രട്ടറി ഡോ.കെ.യു.ഷാജി ശർമ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.വി.രാജൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഗണേഷ് അരമങ്ങാനം മുഖ്യപ്രഭാഷണം നടത്തി. സുഭാഷ് കൃഷ്ണൻ ബിസിനസ് മോട്ടിവേഷൻ ക്ലാസ് നയിച്ചു. ടി.രാധാകൃഷ്ണൻ, സി.ദിഗ്മയൻ, പി.യു.വിജയകുമാർ, ടി.പി.ഹരീഷ് കുമാർ, സുനിൽകുമാർ ചാത്തമത്ത് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ.വി.രാജൻ (പ്രസിഡന്റ്), ടി.പി.ഹരീഷ് കുമാർ (ജനറൽ സെക്രട്ടറി), സി.ദിഗ്മയൻ (ട്രഷറർ).
....................

No comments