മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമ വാർഷികദിനം നീലേശ്വരം തൈക്കടപ്പുറം 29-ാം വാർഡ് കോൺഗ്രസ് കമ്മിറ്റി ആചരിച്ചു
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമ വാർഷികദിനം ആചരിച്ചു. നീലേശ്വരം തൈക്കടപ്പുറം 29-ാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണ യോഗം നിലേശ്വരം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് അഡ്വ. കെ.വി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡൻ്റ് രാമചന്ദ്രൻ സ്വാഗതവും മണ്ഡലം സെക്രട്ടറി കെ.വി. സുരേഷ് കുമാർ അധ്യക്ഷതയും വഹിച്ചു. യോഗത്തിൽ മണ്ഡലം സെക്രട്ടറി കെ. സുകുമാരൻ , കെ ആർ രാജേഷ്, സത്യൻ, സുധീഷ്, സുകേഷ്, ശ്രീജിത്ത്, കെ.വി.ദാമോദരൻ, പി പി അമ്പു എന്നിവർ സംസാരിച്ചു.തുടർന്നുണ്ടായ പായസ വിതരണം വാർഡ് കൗൺസിലർ കെ.വി. ശശികുമാർ ഉദ്ഘാടനം ചെയ്തു. ചടങ്ങിന് ശ്രീജ സത്യൻ നന്ദിയും പറഞ്ഞു.
No comments