Breaking News

തദേശ തിരഞ്ഞെടുപ്പിന് നേരത്തേ ഒരുങ്ങി മുസ്ലിംലീഗ്: നീലേശ്വരത്ത് വിപുലമായ കൺവെൻഷൻ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ ഊർജിതമാക്കി മുസ്ലിം ലീ്ഗ്.
ഇതിന്റെ ഭാഗമായി നീലേശ്വരത്ത് വിപുലമായ കൺവെൻഷൻ നടത്തി. തിരഞ്ഞെടുപ്പിന് മുമ്പായി എല്ലാ വാർഡുകളിലും ജനപങ്കാളിത്തത്തോടെ ലീ്ഗ് ഗ്രാമസഭ നടത്താനും ജൂലൈ 30 ന് മുമ്പ് വാർഡ് കൺവെൻഷനുകൾ നടത്താനും തീരുമാനമായി. പാർട്ടി വർക്കിങ് ചെയർമാനായി ഫുഹാദ് ഹാജി ഓർച്ച, യുഡിഎഫ് ചെയർമാനായി റഫീഖ് കോട്ടപ്പുറത്തെയും ചുമതലപ്പെടുത്തി. ജില്ലാ മുസ്ലിംലീഗ് സെക്രട്ടറി ടി.സി.എ.റഹ്‌മാൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ഫുഹാദ് ഹാജി അധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് റഹൂഫ് ഹാജി, മണ്ഡലം ട്രഷററും മുൻസിപ്പൽ കമ്മിറ്റി നിരീക്ഷകനുമായ ലത്തീഫ് നീലഗിരി, മണ്ഡലം വൈസ് പ്രസിഡന്റ് റഫീഖ് കോട്ടപ്പുറം, സെക്രട്ടറി നിസാം പട്ടേൽ, ചന്ദ്രിക കോ- ഓർഡിനേറ്റർ എൽ.ബി.നിസാർ, അടുക്കം മുഹമ്മദ് കുഞ്ഞി എന്നിവർ സംസാരിച്ചു. ടി.കെ.നൂറുദ്ദീൻ ഹാജി സ്വാഗതവും മുനിസിപ്പൽ മുസ്ലിം ലീഗ് സെക്രട്ടറി അഡ്വ.കെ.പി.നസീർ നന്ദിയും പറഞ്ഞു.

No comments