നീലേശ്വരം പടന്നക്കാട് കാർഷിക കോളേജ് ഫാം റിട്ട ജീവനക്കാരനും ഫാം വർക്കേഴ്‌സ് യൂണിയൻ ഐഎൻടിയുസി ഭാരവാഹിയുമായിരുന്ന തീർത്ഥങ്കരയിലെ ടി.കെനാരായണൻ (85) അന്തരിച്ചു. സജീവ കോൺഗ്രസ് പ്രവർത്തകനായിരുന്നു. കാഞ്ഞങ്ങാട് ബ്ലോക്ക്, മണ്ഡലം കോൺഗ്രസിന്റെയും കൊട്രച്ചാൽ വാർഡ്, ബൂത്ത് കമ്മിറ്റികളുടെയും ഭാരവാഹിത്വം വഹിച്ചു. ഭാര്യ: ടി.വി.യശോദ. മക്കൾ: ടി അനൂപ് (കേന്ദ്രസർവകലാശാല ഗാർഡ്), ടി.സനോജ് (മരുമക്കൾ). മരുമകൾ: പി.പ്രീതി (കേരള ഗ്രാമീൺ ബാങ്ക്, ചെർക്കള). സഹോദരങ്ങൾ: കെ.ചന്ദ്രൻ (മന്ദംപുറം), പരേതയായ കുഞ്ഞിമാണിക്കം.
No comments