Breaking News

നീലേശ്വരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ദ്വിദിന പഠനക്യാമ്പ് കോട്ടപ്പുറത്ത് തുടങ്ങി.


നീലേശ്വരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ദ്വിദിന പഠനക്യാമ്പ് കോട്ടപ്പുറത്ത് തുടങ്ങി. കോട്ടപ്പുറം ശ്രീ വൈകുണ്ഠം ഓഡിറ്റോറിയത്തിൽ നടക്കുന്ന ദ്വിദിന പഠന ക്യാമ്പ് കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. പി എം നിയാസ് ഉദ്ഘാടനം ചെയ്തു. വ്യത്യസ്ത ഭാഷകളും സംസ്കാരങ്ങളും ആചാരങ്ങളും ഉള്ള സമൂഹത്തെ യോജിപ്പിച്ച് അവരെ ഇന്ത്യക്കാരെന്ന ഒരൊറ്റ സമൂഹമാക്കി മാറ്റിയത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആണെന്നും അതിനെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങൾക്കാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ നടത്തിവരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മടിയൻ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി എം അസിനാർ ക്യാമ്പ് വിശദീകരണം നൽകി. കെപിസിസി സെക്രട്ടറി കെ. നീലകണ്ഠൻ, കെപിസിസി മെമ്പർ കെ വി ഗംഗാധരൻ, ഡിസിസി ജനറൽ സെക്രട്ടറിമാരായ കെ വി സുധാകരൻ, മാമുനി വിജയൻ, ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് പി രാമചന്ദ്രൻ, മണ്ഡലം പ്രസിഡണ്ട് മാരായ കെ ബാലകൃഷ്ണൻ എം.പി. മനോഹരൻ എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറിമാരായ വി കൃഷ്ണൻ മാസ്റ്റർ സ്വാഗതവും കെ കെ കൃഷ്ണൻ നന്ദിയും പറഞ്ഞു
 തുടർന്ന് ഗാന്ധിയൻ ദർശനങ്ങളും നെഹ്റുവിയൻ കാഴ്ചപ്പാടുകളും എന്ന വിഷയത്തെ അധികരിച്ച് ജെഎസ് അടൂർ ക്ലാസ് എടുത്തു. ഉച്ചഭക്ഷണത്തിനുശേഷം ടി.വി സുരേന്ദ്രനാഥ് നായകത്വം വാക്കിന് ശേഷം പ്രവർത്തിയിലേക്കുള്ള യാത്ര എന്ന വിഷയത്തിനെ അധികരിച്ച് ക്ലാസെടുത്തു

No comments