Breaking News

നീലേശ്വരം കരിപ്പോത്ത് തറവാട്ടിൽ കർക്കടകവാവ് ആചരണവും അനുമോദന സദസ്സും നടത്തി

നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ കരിപ്പോത്ത് തറവാട് ട്രസ്റ്റിന്റെ നേതൃത്വത്തിൽ കർക്കടകവാവ് ആചരണവും അനുമോദനം, എൻഡോവ്‌മെന്റ് വിതരണം എന്നിവയും നടത്തി.
തറവാട് ഭവനത്തിൽ നടന്ന പരിപാടികൾ വിവിധ പരീകളിൽ കഴിവ് തെളിയിച്ച കുട്ടികളെ അനുമോദിക്കുകയും എൻഡോവ്‌മെന്റുകൾ സമ്മാനിക്കുകയും ചെയ്തു. പടിഞ്ഞാറ്റംകൊഴുവൽ എൻഎസ്എസ് കരയോഗം പ്രസിഡന്റ് കെ.പി.ജയരാജൻ നായർ പരിപാടി ഉദ്ഘാടനം ചെയ്തു.കെ.ഗംഗാധരൻ നായർ അധ്യക്ഷത വഹിച്ചു. കെ.കാർത്യായനി അമ്മ ഭദ്രദീപം തെളിയിച്ചു. കെ.ജി.നായർ, കെ.പ്രഭാകരൻ നായർ, കെ.പുഷ്പവല്ലി അമ്മ, കെ.വത്സല അമ്മ, കെ.ഉണ്ണി നായർ, കെ.സുധാകരൻ നായർ, കെ.നാരായണൻ നായർ, കെ.ആനന്ദവല്ലി ടീച്ചർ എന്നിവർ സംസാരിച്ചു. പി.വി.അഭിമന്യു മറുപടി പ്രസംഗം നടത്തി.തറവാട് ട്രസ്റ്റ് സെക്രട്ടറി കെ മധുസൂദനൻ സ്വാഗതവും ഉണ്ണി കരിപ്പോത്ത് നന്ദിയും പറഞ്ഞു.

No comments