Breaking News

ദേശീയ വായന മാസാചരണം: നീലേശ്വരം ലയൺസ് ക്ലബ് പള്ളിക്കര സെൻറ് ആൻസ് സ്കൂളിൽ വായന സദസ്സ് സംഘടിപ്പിച്ചു

ദേശീയ വായന മാസാചരണത്തിന്റെ ഭാഗമായി നീലേശ്വരം ലയൺസ് ക്ലബ്ബുമായി സഹകരിച്ച് പള്ളിക്കര സെൻറ് ആൻസ് സ്കൂളിൽ വായന സദസ്സ് സംഘടിപ്പിച്ചു. ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് സി.സുകുമാരൻ അധ്യക്ഷത വഹിച്ചു, പി.സി സുരേന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് പി വി രമേശൻ മുഖ്യപ്രഭാഷണം നടത്തി .പി.ഭാർഗവൻ ,എ. വിനോദകുമാർ , ഇ.കുഞ്ഞിരാമൻ നായർ , പി വേണുഗോപാലൻ നായർ, ശാന്ത ഭാർഗവൻ , നളിനി ജനാർദ്ദനൻ , കെ വിനോദ് കുമാർ, മനേഷ് ചന്ദ്രൻ ബേബി ചന്ദ്രിക എന്നിവർ സംസാരിച്ചു. പ്രധാന അധ്യാപിക സിസ്റ്റർ ജസ്സി ജോർജ് സ്വാഗതവും സെക്രട്ടറിയും എ.വി കുമാരൻ നന്ദിയും പറഞ്ഞു

No comments