മടിക്കൈ കാഞ്ഞിരപ്പൊയിൽ ഗവ. ഹൈസ്‌കൂളിൽ ഉദ്ഘാടന തിളക്കംക്രിയേറ്റീവ് കോർണർ, സെന്റർ ഫോർ ഏർലി ഇന്നവേഷൻ, പാർക്ക്, വാട്ടർപ്യൂരിഫയർ എന്നിവ ഉദ്ഘാടനം ചെയ്തു
മടിക്കൈ കാഞ്ഞിരപ്പൊയിൽ ഗവ. ഹൈസ്‌കൂളിൽ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു.
ക്രിയേറ്റീവ് കോർണർ, സെന്റർ ഫോർ ഏർലി ഇന്നവേഷൻ, ഉല്ലാസ പഠനം ലക്ഷ്യമിട്ട് കുട്ടികൾക്കായി ഒരുക്കിയ പുതിയ പാർക്ക്, ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ അനുവദിച്ച വാട്ടർ പ്യൂരിഫയർ എന്നിവയാണ് ഉദ്ഘാടനം ചെയ്തത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീത അധ്യക്ഷത വഹിച്ചു. എസ് എസ് എ, ജില്ലാ പ്രൊജക്ട് കോ- ഓർഡിനേറ്റർ വി.എസ്.ബിജുരാജ് പദ്ധതി വിശദീകരിച്ചു. മടിക്കൈ പഞ്ചായത്ത് അംഗങ്ങളായ എ.ശൈലജ, എൻ.ബാലകൃഷ്ണൻ, ജില്ലാ പ്രൊജക്ട് ഓഫീസർ ടി.പ്രകാശൻ, ഹൊസ്ദുർഗ് ബിപിസി സനിൽകുമാർ വെള്ളുവ, മുൻ ഹൊസ്ദുർഗ് ബിപിസി, ഡോ.കെ.വി.രാജേഷ്, പിടിഎ പ്രസിഡന്റ് കെ.വിജേഷ്, എസ്എംസി ചെയർമാൻ പ്രദീപ് കുമാർ, മദർ പിടിഎ പ്രസിഡന്റ് എൻ.ശ്യാമ, സീനിയർ അസിസ്റ്റന്റ് എ.നീരജ്, സിആർസി കോ- ഓർഡിനേറ്റർ യു.വി.സജീഷ് എന്നിവർ ആശംസകൾ നേർന്നു. സ്‌കൂൾ ഹെഡ്മിസ്ട്രസ് കെ.ശ്രീകല സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അനിതകുമാരി നന്ദിയും പറഞ്ഞു.
No comments