Breaking News

നീലേശ്വരം മൂലപ്പള്ളിയിൽ സ്വാതന്ത്ര്യദിനത്തിൽ പത്രവായന ക്വിസ്

നീലേശ്വരം മൂലപ്പള്ളി സാറ്റേൺ ക്ലബ്, നീലേശ്വരം ന്യൂസ് പേപ്പർ ഏജന്റ്‌സ് അസോസിയേഷൻ എന്നിവയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനത്തിൽ രാവിലെ 10 മണിക്ക് മൂലപ്പള്ളി സാറ്റേൺ ക്ലബിൽ പത്രവായന ക്വിസ് നടത്തും.
ഓഗസ്റ്റ് ഒന്ന് മുതൽ 14 വരെയുള്ള പ്രമുഖ മലയാള പത്രങ്ങളിൽ വന്ന വാർത്തകളിൽ നിന്നായിരിക്കും ക്വിസിലെ ചോദ്യങ്ങൾ. പ്ലസ്ടു വരെയുള്ള വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. പത്രവായനശീലം വളർത്തുന്നതിനാണ് ക്വിസ് മത്സരം നടത്തുന്നത്. താൽപര്യമുള്ളവർ സ്വാതന്ത്ര്യദിനത്തിൽ രാവിലെ 10 മണിക്ക് മുൻപ് നീലേശ്വരം മൂലപ്പള്ളി സാറ്റേൺ ക്ലബിൽ എത്തണം.

No comments