Breaking News

കരിന്തളം ആറളം മഹാവിഷ്ണു ഭഗവതി ക്ഷേത്രത്തില്‍ ബലിതര്‍പ്പണത്തിന് വിപുലമായ ഒരുക്കങ്ങള്‍

കരിന്തളം ആറളം ശ്രീ മഹാവിഷ്ണു - ഭഗവതി ക്ഷേത്രത്തില്‍ കര്‍ക്കിടക വാവ് ബലിതര്‍പ്പണത്തിന് വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്. നാളെ രാവിലെ 6. 30 മുതല്‍ മേക്കാട്ട് ഇല്ലത്ത് ഹരിനാരായണന്‍ നമ്പൂതിരി,മഹേഷ് നമ്പൂതിരി എന്നിവരുടെ മുഖ്യ കാര്‍മികത്വത്തിലാണ് ബലിതര്‍പ്പണ ചടങ്ങുകള്‍ നടക്കുക.17 ന് ആരംഭിച്ച കര്‍ക്കിടക മാസ വിശേഷാല്‍ പൂജ ആഗസ്റ്റ് 16 ന് സമാപിക്കും.വിശേഷാല്‍ പൂജ,കര്‍ക്കിടക വാവ് ബലിതര്‍പ്പണം എന്നിവ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ക്ഷേത്രവുമായി ബന്ധപ്പെടുക. ഫോണ്‍: 9847380236,9495543303

No comments