Breaking News

ഹോസ്ദുർഗ് ജനമൈത്രി പോലീസും ഹോസ്ദുർഗ് ജിഎച്ച്എസ് സ്കൂളിലെ സ്റ്റുഡൻസ് പോലീസ് കേഡറ്റ് യൂണിറ്റും കാർഗിൽ വിജയ ദിനം ആഘോഷിച്ചു

ജനമൈത്രി പോലീസ് ഹോസ്ദുർഗ്, സ്റ്റുഡൻസ് പോലീസ് കേഡറ്റ് യൂണിറ്റ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ഹോസ്ദുർഗ് നേതൃത്വത്തിൽ കാർഗിൽ വിജയ ദിനം ആഘോഷിച്ചു. സ്കൂളിൽ നടന്ന പരിപാടിയിൽ കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത സൈനികരും കാഞ്ഞങ്ങാട് ഹോം ഗാർഡുകളായ കെ മണി, കെ ജെ ബാബു എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. ഹോസ്ദുർഗ് ഇൻസ്പെക്ടർ പി.അജിത് കുമാർ ഉദ്ഘാടനവും ആദരവും നടത്തി. ഹെഡ്മാസ്റ്റർ പി പി രാജേഷ് അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി പി പി ബാബുരാജ്, ഹോം ഗാർഡ് പി കെ ജയൻ, അധ്യാപികമാരായ ടിടിവി സിന്ധു,കെ വി ശ്രീരേഖ, ഡ്രിൽ ഇൻസ്ട്രക്ടർ കെ വി സുപ്രിയ, എസ് പി സി കേഡറ്റ് ഫാത്തിമത്ത് ഷഹാന സംസാരിച്ചു. ജനമൈത്രി ബീറ്റ് ഓഫീസറും ,ഡ്രിൽ ഇൻസ്ട്രക്ടറുമായ പ്രദീപൻ കോതോളി സ്വാഗതവും ടി. വഹീദ ടീച്ചർ നന്ദിയും പറഞ്ഞു. കാർഗിൽ യുദ്ധ അനുഭവങ്ങൾ സൈനികരിൽ നിന്നും കേട്ടത് കേഡറ്റുകൾക്ക് വലിയ പ്രചോദനമായി. കുട്ടികൾ നിയമബോധമുള്ള പൗരന്മാരായി വളരണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പി അജിത് കുമാർ കാഡറ്റുകളോട് അഭിപ്രായപ്പെട്ടു. പരിപാടിയിൽ 80 കേഡറ്റുകൾ പങ്കെടുത്തു.

No comments