Breaking News

നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്തു ദേശീയപാതയിൽ വീരമല വഴിയുള്ള ഗതാഗത നിയന്ത്രണം പിൻവലിച്ചു

അറ്റകൈക്ക് നാട്ടുകാർ നടത്തിയ പ്രതിഷേധം കണക്കിലെടുത്ത് ദേശീയപാതയിൽ ചെറുവത്തൂർ വീരമല വഴിയുള്ള ഗതാഗത നിയന്ത്രണം പിൻവലിച്ചു. ജൂലൈ 23 ന് ബുധനാഴ്ച വീരമലക്കുന്ന് വൻ തോതിൽ ഇടിഞ്ഞ് റോഡിലേക്ക് വീണതിനെ തുടർന്നാണ് ഇതുവഴി ഗതാഗത നിയന്ത്രണം വന്നത്. മണ്ണ് നീക്കിയതോടെ ഹെവി ചരക്കുവാഹനങ്ങൾ മാത്രം ഇതുവഴി കടത്തിവിടുകയും യാത്രാവാഹനങ്ങൾക്ക് സമാന്തര പാതകൾ നിർദേശിക്കുകയും ചെയ്തത്. ദേശീയപാത അതോറിറ്റിയുടെ അനുമതി ലഭിക്കാത്തതിനാൽ ഇതേ നില തുടർന്നു വരുന്നതിനിടെ ശനിയാഴ്ച രാത്രി ഇതുവഴി ഒന്നൊന്നായി യാത്രാ വാഹനങ്ങൾ കടന്നു പോകുകയും പിന്നീട് നിയന്ത്രണം ഇല്ലാതെ വാഹനങ്ങൾ പോയിത്തുടങ്ങുകയും ചെയ്തു. ഇതോടെ കലക്ടർ വീണ്ടും നിയന്ത്രണം ഏർപ്പെടുത്തി. ഇതേ തുടർന്ന് ഇന്ന് ഉച്ചയോടെ മയ്യിച്ചയിൽ നാട്ടുകാർ സംഘടിച്ച് വാഹനം തടഞ്ഞു തുടങ്ങി. ഇതിനിടെയാണ് ഗതാഗത നിയന്ത്രണം നീക്കിയതായി ഔദ്യോഗിക നിർദേശം വന്നത്.

No comments