Breaking News

നീലേശ്വരം പ്രസ് ഫോറം വി.എസിനെ അനുസ്മരിച്ചു

മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ വിയോഗത്തിൽ നീലേശ്വരം പ്രസ് ഫോറം അനുശോചിച്ചു. പ്രസിഡന്റ് സേതു ബങ്കളം അധ്യക്ഷനായി. കണ്ണൂർ യൂണിവേഴ്സിറ്റി മുൻ പരീക്ഷാ കൺട്രോൾ പ്രൊഫസർ കെ പി ജയരാജൻ അനുസ്മരണ പ്രഭാഷണം നടത്തി. രാഘവൻ ചോനമാടം, പി കെ ബാലകൃഷ്ണൻ ,എം വി ഭരതൻ , സർഗം വിജയൻ , അനീഷ് കടവത്ത്, മണി കോട്ടപ്പുറം, വാസു കരിന്തളം , ശ്വേതാ മേലത്ത്, സന്ദീപ് ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു

No comments