വീരമല വഴി ഭാരവണ്ടികൾ മാത്രം: മയ്യിച്ചയിൽ നാട്ടുകാർ വഴി തടയുന്നു
ചെറുവത്തൂർ വീരമലക്കുന്ന് ഇടിഞ്ഞതിനെത്തുടർന്ന് നാട്ടുകാരുടെയടക്കം വാഹനങ്ങളെയടക്കം തടഞ്ഞ് ഭാരവാഹനങ്ങൾ മാത്രം കടത്തിവിടുന്നതിൽ നാട്ടുകാരുടെ പ്രതിഷേധം.വലിയ വാഹനങ്ങൾ തടഞ്ഞു കൊണ്ട് നാട്ടുകാർ പ്രതിഷേധിക്കുകയാണ്. ആശുപത്രിയിലേക്കടക്കമുള്ള വാഹനങ്ങൾ കടത്തിവിടാത്തതിലാണ് നാട്ടുകാർക്ക് പ്രതിഷേധം.നീലേശ്വരം ഇൻസ്പെക്ടർ നിബിൻ ജോയ്, എസ് ഐ കെ വി രതീശൻ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തുണ്ട്.
No comments