Breaking News

നീലേശ്വരം പട്ടേന ജനശക്തി വായനശാലയിൽ ലഹരിവിരുദ്ധ സദസ് സംഘടിപ്പിച്ചു

കേരള പോലിസ് പെൻഷൻസ് അസോസിയേഷൻ നിലേശ്വരം മേഖലാ സമിതിയും പട്ടേന ജനശക്തി വായനശാല വനിതാ വേദിയും സംയുക്തമായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ഹോസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡൻറ് സി.വി. വിജയരാജ് ഉദ്ഘാടനം ചെയ്തു. നിലേശ്വരം നഗരസഭാ കൗൺസിലർമാരായ കെ. ജയശ്രീ ടീച്ചർ, ഭാക്ഷായണി കുഞ്ഞിക്കണ്ണൻ, കെ പി പി എ കാസർകോട് ജില്ലാ പ്രസിഡൻ്റ് ഇ വി സുധാകരൻ , സംസ്ഥാന സമിതി അംഗം പി. കെ ശ്രീകുമാർ , ജനശക്തി വായനശാല സെക്രട്ടറി ശ്രീഗണേഷ്.കെ, കെ പി പി എ നീലേശ്വരം മേഖലാ സെക്രട്ടറി രാമകൃഷ്ണൻ.കെ പട്ടേന തുടങ്ങിയവർ സംസാരിച്ചു. വായനശാല വനിതാവേദി സെക്രട്ടറി സുലേഖ പങ്കജാക്ഷൻ സ്വാഗതവും കെ പി പി എ നിലേശ്വരം മേഖല സമിതി പ്രസിഡൻ്റ് ഇ.വി.രവി അധ്യക്ഷത വഹിച്ചു. വിമുക്തി ജില്ലാ വിഭാഗം മെൻ്ററും സിവിൽ എക്സൈസ് ഓഫീസറുമായ ചാൾസ് ജോസ്. ലഹരി ഉപയോഗത്തിൻ്റെ ദോഷവശങ്ങളെ പറ്റിയും ലഹരി മോചനമാർഗ്ഗങ്ങളെ പറ്റിയും ക്ലാസ് എടുത്തു

No comments