നീലേശ്വരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ദ്വിദിന പഠനക്യാമ്പ് സമാപിച്ചു.
നീലേശ്വരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി കോട്ടപ്പുറം ശ്രീവൈകുണ്ഠം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ദ്വിദിന പഠനക്യാമ്പ് സമാപിച്ചു.
സമാപന സമ്മേളനം ഡിസിസി പ്രസിഡന്റ് പി കെ ഫൈസൽ ഉദ്ഘാടനം ചെയ്തു. എൽഡിഎഫ് ഭരണത്തിൽ ജനങ്ങളുടെ ജീവന് സുരക്ഷിതത്വമില്ലാതായെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം കുറ്റപ്പെടുത്തി. സർക്കാരിന്റെ പിടിപ്പുകേടിന്റെ ഉദാഹരണമായി അടുത്തിടെ ഒട്ടേറെ അപകടങ്ങൾ നടന്നു. പലർക്കും ജീവഹാനി സംഭവിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മഡിയൻ ഉണ്ണിക്കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡിസിസി ഭാരവാഹികളായ അഡ്വ കെ കെ രാജേന്ദ്രൻ, കെ വി സുധാകരൻ, കെ പി പ്രകാശൻ, മാമുനി വിജയൻ, നേതാക്കളായ എറുവാട്ട് മോഹനൻ, എം വി മനോഹരൻ, കെ ബാലകൃഷ്ണൻ, പി രമേശൻ നായർ, കെ വി പ്രസാദ് എന്നിവർ സംസാരിച്ചു.
No comments