Breaking News

മികച്ച വിജയം കൊയ്ത വിദ്യാർത്ഥികൾക്ക് അനുമോദനമൊരുക്കി ഇഖ്ബാലിയൻസ്

കാഞ്ഞങ്ങാട് ഇഖ്ബാൽ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും കഴിഞ്ഞ വർഷം പ്ലസ്ടു, എസ് എസ് എൽ സി എന്നീ പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളേയും, ഇതര മേഖലകളിൽ പ്രാവണ്യം തെളിയിച്ച കുട്ടികളേയും, സ്കൂളിലെ ആദ്യ ബാച്ചുകളുടെ കൂട്ടായ്മയായ ഇഖ്ബാലിയൻസ് പൂർവ്വ വിദ്യാർത്ഥി സംഘടന അനുമോദിച്ച് ഉപഹാരങ്ങൾ വിതരണം ചെയ്തു.
പ്രസിഡൻ്റ് പാലക്കി അബ്ദുൾ റഹ് മാൻ അദ്ധ്യക്ഷനായി. സെക്രട്ടറി പി.സി. സുരേന്ദ്രൻ നായർ സ്വാഗതവും, വി.വി. അബ്ദുൾ അസീസ് നന്ദിയും പറഞ്ഞു.
സ്കൂൾ മാനേജ്മെൻ്റ് കമ്മറ്റി ചെയർമാൻ എം.ബി.എം . അഷറഫ് അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു. സംഘടനയുടെ വകയായി പരിപാടിയോടനുബന്ധിച്ച് വിദ്യാർത്ഥിനികൾക്കായി സൈക്കിളുകളും സമ്മാനമായി നൽകി.
പ്രിൻസിപ്പാൾ പുഷ്പ റാണി ജോർജ്, പ്രധാനാദ്ധ്യാപകൻ അബ്ദുൾ റഹ് മാൻ , ഏ . ഹമീദ് ഹാജി, ഇ.കെ. മൊയ്തീൻ കുഞ്ഞി, പി. വേണുഗോപാലൻ നായർ, കെ.സി. ഹംസ,കെ.കെ. അബ്ദുള്ള, മുൻ പി.ടി.എ. പ്രസിഡണ്ട് അബ്ദുൾ റഹ്‌മാൻ എന്നിവർ പ്രസംഗിച്ചു.

No comments