സിഎംപി നേതാവും കേരള ബാങ്ക് മുൻ ജീവനക്കാരനുമായ നെല്ലിക്കാട് പള്ളിവയലിലെ എം.മാധവൻ (73) അന്തരിച്ചു.
സിഎംപി നേതാവും കേരള ബാങ്ക് മുൻ ജീവനക്കാരനുമായ നെല്ലിക്കാട് പള്ളിവയലിലെ എം.മാധവൻ (73) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കാഞ്ഞങ്ങാട് സഹകരണ അർബൻ സൊസൈറ്റി മുൻ ഭരണസമിതി അംഗമാണ്. കോട്ടപ്പാറ ശ്രീറാം ട്രേഡേഴ്സിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. ഇന്ന് രാവിലെ സെക്യൂരിറ്റി ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷമാണ് ഹൃദയാഘാതം ഉണ്ടായത്. മരണ ശേഷം മുതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന് വിട്ടുകൊടുക്കാൻ ഇദ്ദേഹം നേരത്തെ തന്നെ താൽപര്യമറിയിച്ചിരുന്നു. ഭാര്യ: ഓമന. മക്കൾ: മനു (അധ്യാപകൻ, മാലിദ്വീപ്), മനീഷ് (പൂനെ)
No comments