കർഷക സംഘം നീലേശ്വരം സെന്റർ വില്ലേജ് സമ്മേളനം പള്ളിക്കരയിൽ ചേർന്നു
നീലേശ്വരത്തിൻ്റെ താഴ്ന്ന പ്രദേശങ്ങളും പുഴയോരങ്ങളുമായ ചെമ്മാക്കര, മുണ്ടേമ്മാട് തോട്ടുമ്പുറം, കൊയാമ്പുറം പ്രദേശങ്ങളിൽ കരയിടിച്ചിൽ തടയുന്നതിനാവശ്യമായ പാർശ്വഭിത്തി കെട്ടി സംരക്ഷണം ഉറപ്പുവരുത്തണമെന്ന് കർഷകസംഘം നീലേശ്വരം സെൻറർ വില്ലേജ് സമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു.
പള്ളിക്കരയിൽ വെച്ച് നടന്ന സമ്മേളനം ഒ എം ബാലകൃഷ്ണൻ മാസ്റ്റർ ഉൽഘാടനം ചെയ്തു.എം.സത്യൻ അദ്ധ്യക്ഷനായി.പി.കുഞ്ഞിരാമൻ പ്രവർത്തന റിപ്പോർട്ടും, കെ.എൻ രാജ്മോഹൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. കെ.പി സതീശൻ സി.വി.അനീഷ് എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികൾ
പി.കുഞ്ഞിരാമൻ (പ്രസിഡണ്ട്) ഏ.രാജഗോപാലൻ, പി.മധു (വൈസ് പ്രസിഡണ്ട് മാർ)
പി.വി.ശൈലേഷ്ബാബു (സെക്രട്ടറി)
വി.അരുൺകുമാർ, കെ.സതീശൻ (ജോയിൻ്റ് സെക്രട്ടറിമാർ).
No comments