ഉമ്മൻചാണ്ടിയുടെ ജീവിതം പൊതുപ്രവർത്തകന്റെ പാഠപുസ്തകം: എം. അസിനാർ
ഒരു പൊതുപ്രവർത്തകൻ എന്തായിരിക്കണമെന്നും എങ്ങനെയായിരിക്കണമെന്നുമുള്ളതിന്റെ ഉത്തമ ഉദാഹരണമായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജീവിതമെന്ന് കെപിസിസി സെക്രട്ടറി എം.അസിനാർ അനുസ്മരിച്ചു. ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് പടന്ന മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അസിനാർ'യോഗം മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് കെ സജീവൻ അദ്ധ്യക്ഷത വഹിച്ചു. ഡികെടിഎഫ് സംസ്ഥാന സെക്രട്ടറി കെ വി ജതീന്ദ്രൻ, കെ കുഞ്ഞമ്പു, പി കെ താജുദ്ദിൻ, കെ ഫിറോസ്, മാമുനി സുരേഷ്, ടി രതില,എ ജി കമറുദ്ദിൻ, വി വി അനിൽകുമാർ, എം വി ഷിബു, ഒ കെ രാജീവൻ, ഒ സിജിൻ, എൻ സി ഖാദർ, കെ അനീഷ്, കെ ഗോവിന്ദൻ തുടങ്ങിയവർ സംസാരിച്ചു.
No comments