നീലേശ്വരം ജനമൈത്രി ശിശു സൗഹൃദ പോലീസ് സ്റ്റേഷന്റെ നേതൃത്വത്തിൽ ഇന്ത്യൻ വനിതാ ഫുട്ബാൾ താരം മാളവികയ്ക്ക് സ്വീകരണം നൽകി.
നീലേശ്വരം ജനമൈത്രി ശിശു സൗഹൃദ പോലീസ് സ്റ്റേഷന്റെ നേതൃത്വത്തിൽ ഇന്ത്യൻ വനിതാ ഫുട്ബാൾ താരം മാളവികയ്ക്ക് സ്വീകരണം നൽകി. മുഖ്യാതിഥിയെ പോലീസുകാർ സ്റ്റേഷൻ അങ്കണത്തിലേക്ക് ആനയിക്കുകയും തുടർന്ന് നടന്ന ചടങ്ങിൽ പി ആർ ഒ പ്രകാശൻ എ എസ് ഐ സ്വാഗതവും സ്റ്റേഷൻ റൈറ്റർ എ എസ് ഐ സജിത്ത് ടിവി നന്ദിയും പറഞ്ഞു. സബ് ഇൻസ്പെക്ടർ ശ്രീകുമാർ.കെ വി മൊമെന്റോ നൽകി ആദരിച്ചു. തുടർന്ന് എസ് ഐ കെ പി വി രാജീവൻ, ശിശു സൗഹൃദ ഓഫീസർ എ എസ് ഐ രാജേഷ് കുമാർ .ടി .വി, സ്പെഷ്യൽ ബ്രാഞ്ച് എ എസ് ഐ മഹേന്ദ്രൻ എം, ജനമൈത്രി ബീറ്റ് ഓഫിസർ ദിലീഷ് എന്നിവർ സംസാരിച്ചു.
No comments