നീലേശ്വരം മർച്ചന്റ്സ് അസോസിയേഷൻ അന്തർദേശീയ ശ്രദ്ധ നേടിയ വനിതാ ഫുട്ബോളർ പി. മാളവികയ്ക്ക് അനുമോദനമൊരുക്കി
അന്തർദേശീയ തലത്തിൽ ശ്രദ്ധ നേടി ഇന്ത്യൻ വനിതാ ടീമിൽ ഇടം നേടിയ മടിക്കൈ ബങ്കളത്തെ പി.മാളവികയെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നീലേശ്വരം യൂണിറ്റ് അനുമോദിച്ചു.യൂണിറ്റ് പ്രസിഡന്റ് കെ.വി.സുരേഷ് കുമാർ ഉപഹാരം സമ്മാനിച്ചു. ജനറൽ സെക്രട്ടറി എ.വിനോദ് കുമാർ പൊന്നാടയണിയിച്ചു. ട്രഷറർ എം.മുഹമ്മദ് അഷ്‌റഫ്, വൈസ് പ്രസിഡന്റുമാരായ ഡാനിയേൽ സുകുമാർ ജേക്കബ്, എം.ജയറാം, സി.വി.പ്രകാശൻ, സെക്രട്ടറിമാരായ സി.എച്ച്.റഷീദ്, കെ.എം.ബാബുരാജ്, പി.വി.പവിത്രൻ, കെ.എം.തുളസീദാസ്, ശശിധരൻ പാണ്ടിക്കോട്, യൂത്ത് വിങ് പ്രസിഡന്റ് രാജൻ കളർഫുൾ, വനിതാവിങ് പ്രസിഡന്റ് ജയലക്ഷ്മി സുനിൽ എന്നിവർ ആശംസാപ്രസംഗം നടത്തി. മാളവിക മറുപടി പ്രസംഗം നടത്തി.
No comments