Breaking News

വെളിച്ചെണ്ണ വില നിയന്ത്രിക്കാൻ ഇടപെടും: ഗുണനിലവാരവും വിലക്കുറവുമുള്ള പതിമൂന്നിന ഉൽപ്പന്നങ്ങൾ സപ്ലൈകോ വഴി വീണ്ടും: മന്ത്രി ജി ആർ അനിൽ

നീലേശ്വരം ചേടിറോഡിൽ സപ്ലൈകോ മാവേലിസ്‌റ്റോർ പ്രവർത്തനം തുടങ്ങി.
ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു. ഗുണമേന്മയുള്ള ഉൽപന്നങ്ങൾ ഏറ്റവും കുറഞ്ഞ വിലയിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കാൻ കെ സ്‌റ്റോറുകൾ സജീവമാക്കുമെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. സപ്ലൈകോ വഴി മികച്ച ഗുണ നിലവാരത്തിലും വിലക്കുറവിലും ലഭിക്കുന്ന പതിമൂന്നിന ഉൽപ്പന്നങ്ങൾ വീണ്ടും വിലകുറച്ച് എത്തിക്കുന്നതിനും സർക്കാർ മുൻകൈയെടുക്കും.സ്വകാര്യ സ്ഥാപനങ്ങളും കേന്ദ്ര ഗവൺമെൻറ് സ്ഥാപനങ്ങളും ഉൽപ്പന്നങ്ങൾക്ക് ഈടാക്കുന്ന വിലയേക്കാൾ തുച്ഛമായ വിലയ്ക്ക് ഉൽപ്പന്നങ്ങൾ ഈ ഓണക്കാലത്ത് ജനങ്ങൾക്ക് ലഭ്യമാക്കാൻ ഉള്ള നടപടികളുമായി സർക്കാർ മുന്നോട്ടുപോകുമെന്ന് മന്ത്രി പറഞ്ഞു. വെളിച്ചെണ്ണയുടെ വില നിയന്ത്രിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.

 ചടങ്ങിൽ ഇ.ചന്ദ്രശേഖരൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്‌സൺ കെ.വി. സുജാത ആദ്യവിൽപ്പന നിർവഹിച്ചു. കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയർമാൻ ബിൽടെക് അബ്ദുള്ള, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ കെ.ലത, കെ.വി. സരസ്വതി, കെ. അനീശൻ, കെ.വി. പ്രഭാവതി, നഗരസഭ കൗൺസിലർമാരായ എൻ.വി. രാജൻ , പള്ളിക്കൈ രാധാകൃഷ്ണൻ , പി.വി. മോഹനൻ , കെ. രവീന്ദ്രൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ, ഉമേശൻ വേളൂർ, എൻ. ബാലകൃഷ്ണൻ, വി. വെങ്കിടേഷ്, സി.കെ. വത്സലൻ, യു.കെ. ജയപ്രകാശ്, ആനന്ദൻ എന്നിവർ സംസാരിച്ചു. സപ്ലൈകോ ജനറൽ മാനേജർ വി.കെ. അബ്ദുൾ ഖാദർ സ്വാഗതവും ജില്ലാ സപ്ലൈ ഓഫീസർ കെ.എൻ. ബിന്ദു നന്ദിയും പറഞ്ഞു.

No comments