മടിക്കൈ കുളങ്ങാട്ട് ഭാസ്കര കുമ്പള ക്ലബ് വനിതാവേദി രൂപീകരിച്ചു; റാങ്ക് ജേതാവിനെ അനുമോദിച്ചു
മടിക്കൈ കുളങ്ങാട്ടെ ഭാസ്കര കുമ്പള ആർട്സ് ആന്റ് സ്പോർട്സ് ക്ലബ് വനിതാവേദി രൂപീകരിച്ചു. യുവ എഴുത്തുകാരി സംഗീത തമ്മണംകര ഉദ്ഘാടനം ചെയ്തു. തന്റെ 17 കഥകൾ അടങ്ങിയ സറഗസി എന്ന കഥാസമാഹാരം യുവകഥാകാരി മലപ്പച്ചേരിയിലെ അനിത്ര ജ്യോമി പരിചയപ്പെടുത്തി. കണ്ണൂർ സർവകലാശാല എം.എ. അപ്ലൈഡ് ഇക്കണോമിക്സ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ കറുവളപ്പിലെ കെ.ശ്രുതിയെ അനുമോദിച്ചു. മടിക്കൈ പഞ്ചായത്ത് മെമ്പർ എൻ. ഖാദർ ക്ലബിന്റെ ഉപഹാരം ശ്രുതിക്ക് സമ്മാനിച്ചു. കെ പ്രമീള, കെ. ഉണ്ണി എന്നിവർ അനുമോദന പ്രസംഗം നടത്തി. ജി.ശ്രീകല അധ്യക്ഷയായി. ക്ലബ് സെക്രട്ടറി പി.മണി സ്വാഗതവും വി.വി. പ്രജിത്ത് നന്ദിയും പറഞ്ഞു.
No comments