Breaking News

കൈത്തറി നെയ്ത് തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കും നീലേശ്വരത്ത് സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി

വ്യവസായ വാണിജ്യ വകുപ്പിന്റെയും, കൈത്തറി വസ്ത്ര വകുപ്പിന്റെയും, ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ കൈത്തറി നെയ്ത് തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കും ജില്ലാ ആയുർവേദ ആശുപത്രിയുടെ സഹകരണത്തോടെ നീലേശ്വരം മുൻസിപ്പൽ മിനി കോൺഫറൻസ് ഹാളിൽ വെച്ച് സംഘടിപ്പിച്ച സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി. നീലേശ്വരം മുൻസിപ്പാലിറ്റി ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷംസുദ്ദീൻ അരിഞ്ചിറ ഉദ്ഘാടനം ചെയ്തു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ. സജിത് കുമാർ അദ്ധ്യക്ഷനായി.
  നീലേശ്വരം നെയ്ത് സഹകരണ സംഘം,പ്രസിഡന്റ് പി. ചന്ദ്രൻ, രാംനഗർ നെയ്ത് സഹകരണ സംഘം പ്രസിഡന്റ്
പി. ടി. ഗംഗാധരൻ,അമ്പൂഞ്ഞി. എ (മാണിയാട്ട് നെയ്ത് സഹകരണ സംഘം,)
എം. കെ. കുഞ്ഞികൃഷ്ണൻ, (വൈസ് പ്രസിഡന്റ് തൃക്കരിപ്പൂർ നെയ്ത് സഹകരണ സംഘം) എന്നിവർ സംസാരിച്ചു. പടന്നക്കാട് ജില്ലാ ആയുർവേദ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ.നിത്യ. ഏ. കെ ബോധവൽക്കരണ ക്ലാസ്സ് എടുത്തു.
ജില്ലാ വ്യവസായ കേന്ദ്രം ഡെപ്യൂട്ടി രജിസ്ട്രാർ (ഇൻചാർജ്) അനിത. കെ. എം, സ്വാഗതവും,ഹോസ്ദുർഗ് താലൂക്ക് വ്യവസായ ഓഫീസ് ജൂനിയർ സഹകരണ ഇൻസ്‌പെക്ടർ സന്ധ്യ. എൻ, നന്ദിയും പറഞ്ഞു.

No comments