Breaking News

നന്മ ജില്ലാ സമ്മേളനം നീലേശ്വരത്ത് തുടങ്ങി.

നാഷണൽ അസോസിയേഷൻ ഓഫ് മലയാളം ആർട്ടിസ്‌റ്റ്സ് - നന്മ ജില്ലാ സമ്മേളനം നീലേശ്വരത്ത് തുടങ്ങി.
കോട്ടപ്പുറം ടൗൺ ഹാളിൽ സജ്ജമാക്കിയ ടി.പി.കുഞ്ഞിക്കണ്ണൻ നഗറാണ് സമ്മേളനവേദി. പ്രശസ്ത സിനിമാ താരവും പൊതുപ്രവർത്തകനുമായ അഡ്വ.സി. ഷുക്കൂർ സമ്മേളനം ഉദ്ഘാടനം ചെയ്തു. നന്മ ജില്ലാ പ്രസിഡന്റ് പിനാൻ നീലേശ്വരം അധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിങ് പ്രസിഡന്റ് വിത്സൻ സാമുവലും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നന്മ പ്രവർത്തകരും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.

No comments