Breaking News

നീലേശ്വരം മാടത്തിൻകീഴിൽ രാമായണാമൃതം നാളെ മുതൽ

നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ ശ്രീ ക്ഷേത്രപാലക ക്ഷേത്രത്തിലെ രാമായണമാസാചരണം- രാമായണാമൃതം 17 ന് വ്യാഴാഴ്ച തുടങ്ങും.
വൈകിട്ട് 4. 30 ന് പടിഞ്ഞാറ്റംകൊഴുവൽ എൻഎസ്എസ് കരയോഗം പ്രസിഡന്റ് കെ.പി.ജയരാജൻ നായർ ഉദ്ഘാടനം ചെയ്യും. ക്ഷേത്ര കമ്മിറ്റി ചെയർമാൻ കെ.നാരായണൻ നായർ അധ്യക്ഷത വഹിക്കും. എൻഎസ്എസ് ഹൊസ്ദുർഗ് താലൂക്ക് വനിതാസമാജം യൂണിയൻ പ്രസിഡന്റ് ടി.വി.സരസ്വതി ടീച്ചർ, കരയോഗം വനിതാസമാജം പ്രസിഡന്റ് എം.പങ്കജാക്ഷി എന്നിവർ ആശംസകൾ നേരും. ക്ഷേത്ര കമ്മിറ്റി കൺവീനർ കെ.അരുൺകുമാർ സ്വാഗതവും പി.രാമചന്ദ്രൻ നായർ നന്ദിയും പറയും. തുടർന്ന് രാമായണ പാരായണം. 
പുണർതം നക്ഷേത്രദിനമായ ജൂലൈ 24 വ്യാഴാഴ്ച ശ്രീരാമജന്മദിനാഘോഷം. വൈകിട്ട് അഞ്ചിന് കക്കുന്നം പത്മനാഭൻ പണിക്കരുടെ പ്രഭാഷണം- രാമായണത്തിലെ സന്ദേശങ്ങൾ. തുടർന്ന് പ്രസാദവിതരണം. ഓഗസ്റ്റ് 9 ശനിയാഴ്ച വൈകിട്ട് നാലിന് യുപി, ഹൈസ്‌കൂൾ കുട്ടികൾക്ക് രാമായണക്വിസ് മത്സരം. ഓഗസ്റ്റ് 16 ന് ശനിയാഴ്ച നീലേശ്വരം ചിന്മയ മിഷന്റെ സഹകരണത്തോടെ രാമായണമാസാചരണ സമാപന പരിപാടികൾ. പ്രശസ്ത വാഗ്മിയും ആധ്യാത്മിക പ്രഭാഷകനുമായ എ.കെ.ബി.നായർ കോഴിക്കോടിന്റെ പ്രഭാഷണം. ജൂലൈ 17 മുതൽ ഓഗസ്റ്റ് 16 വരെ വൈകിട്ട് 5 മുതൽ 6. 30 വരെ രാമായണ പാരായണം, തുടർന്ന് ഭജന. രാമായണക്വിസ് മത്സരത്തിൽ പങ്കെടുക്കുന്നവർ ഓഗസ്റ്റ് എട്ടിന് വൈകിട്ട് ആറിന് മുൻപായി 9744357072, 9895585827 എന്നീ നമ്പറുകളിൽ പേര് നൽകണം. രാമായണമാസത്തിൽ ക്ഷേത്രത്തിൽ ഗണപതിഹോമം, വിശേഷാൽ പൂജ വഴിപാടിനും സൗകര്യമുണ്ടാകും.

No comments