തേജസ്വിനി പുഴയുടെ കരയിടിച്ചിൽ നേരിടാൻ സത്വരനടപടി വേണമെന്ന് നീലേശ്വരം ചെമ്മാക്കര പ്രാദേശിക ശ്മശാന കമ്മിറ്റി
തേജസ്വിനി പുഴയുടെ കരയിടിച്ചിൽ തടയാനും നേരിടാനും ആവശ്യമായ സത്വര നടപടികൾ സ്വീകരിക്കണമെന്ന് നീലേശ്വരം ചെമ്മാക്കര പ്രാദേശിക ശ്മശാന കമ്മിറ്റി വാർഷിക ജനറൽബോഡി യോഗം ആവശ്യപ്പെട്ടു.
എം.പുഷ്പൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി രമേശൻ പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ ആര്യനന്ദ, അജയ് ചന്ദ്രൻ, അമർനാഥ് എന്നിവരെ യോഗത്തിൽ അഭിനന്ദിച്ചു. പുതിയ ഭാരവാഹികളായി പ്രദീപ് കുതിരുമ്മൽ (പ്രസിഡന്റ്), എം. മനു (സെക്രട്ടറി), സി ജയചന്ദ്രൻ (ട്രഷറർ).
No comments