Breaking News

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ചെറുകിട സഹകരണ സംഘങ്ങളെ ശ്വാസം മുട്ടിക്കുന്നു: കെ രാജ്മോഹൻ ഉണ്ണിത്താൻ എം പി

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ തെറ്റായ പരിഷ്കാരങ്ങൾ മൂലം സംസ്ഥാനത്തെ ചെറുകിട സഹകരണ സംഘങ്ങൾ ശ്വാസം മുട്ടുകയാണെന്ന് കെ രാജ്മോഹൻ ഉണ്ണിത്താൻ എം പി അഭിപ്രായപ്പെട്ടു. സർക്കാരിന്റെ ഈ നയങ്ങൾ മൂലം നിക്ഷേപങ്ങൾക്ക് പലിശ കുറവായതാണ് പ്രതിസന്ധിക്ക് കാരണം. ജനങ്ങളെയും ജീവനക്കാരെയും ഒരുപോലെ ബാധിക്കുന്ന ഈ നയം തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നീലേശ്വരം വ്യാപാരഭവനിൽ കെ എം തമ്പാൻ നായർ നഗറിൽ നടന്ന കേരള
പ്രൈമറി കോപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് കോപ്പൽ പ്രഭാകരന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി എൻ സ്വാമിനാഥൻ മുഖ്യപ്രഭാഷണം നടത്തി. പി ഭാസ്കരൻ നായർ , മടിയൻ ഉണ്ണികൃഷ്ണൻ , എറുവാട്ട് മോഹനൻ , അഡ്വ. കെ വി രാജേന്ദ്രൻ,സി.ഇ ജയൻ , ബാബു സിറിയക് എന്നിവർ സംസാരിച്ചു. എം ഗംഗാധരൻ നായരുടെ അധ്യക്ഷതയിൽ നടന്ന ആദരവ് സമ്മേളനത്തിൽ മുതിർന്ന സഹകരണ ജീവനക്കാരായ കെ കോരൻ, എം. രാഘവൻ മുണ്ടയിൽ എന്നിവരെ സംസ്ഥാന വൈസ് പ്രസിഡന്റ് വി ആർ ഭാസ്ക്കരൻ അനുമോദിച്ചു. ജില്ലാ വൈസ് പ്രസിഡന്റ്‌ പി. ചന്ദ്രൻ സ്വാഗതവും, പി കെ വിനയകുമാർ വി നാരായണൻ കെ ശശി തൃക്കരിപ്പൂർ മാലതി പി ചന്ദ്രൻ എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന പ്രതിനിധി സമ്മേളനം വൈഎംസി ചന്ദ്രശേഖരന്റെ അധ്യക്ഷതയിൽ സംസ്ഥാന സെക്രട്ടറി കെ ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. എം.കെ.ശശിധരൻ , ശ്രീധരൻ പള്ളം, ബി മൊയ്തീൻ കുഞ്ഞി, വി ബാലകൃഷ്ണൻ നായർ പി രമേശൻ നായർ എന്നിവർ സംസാരിച്ചു. ജില്ലാ ട്രഷറർ ദിനേശൻ മൂലക്കണ്ടം പ്രവർത്തനം റിപ്പോർട്ടും വരവുചെലവു കണക്കും അവതരിപ്പിച്ചു. പ്രസിഡണ്ടായി വൈഎംസി ചന്ദ്രശേഖരനെയും സെക്രട്ടറിയായി കെ ശശി തൃക്കരിപ്പൂർ, ബാബു സിറിയക്ക് ട്രഷറർ ആയി തിരഞ്ഞെടുത്തു .

No comments