നീലേശ്വരം രാജാറോഡിലെ മേൽപ്പാലം പുതുക്കിപ്പണിയണമെന്നാവശ്യപ്പെട്ട് സിപിഐ നീലേശ്വരം ലോക്കൽ കമ്മിറ്റി പ്രകടനവും പ്രതിഷേധ സമരവും നടത്തി
നീലേശ്വരം രാജാറോഡിലെ മേൽപ്പാലം പുതുക്കിപ്പണിയണമെന്നാവശ്യപ്പെട്ട് സിപിഐ നീലേശ്വരം ലോക്കൽ കമ്മിറ്റി പ്രകടനവും പ്രതിഷേധ സമരവും നടത്തി.
2005 ൽ നിർമാണം പൂർത്തിയായ മേൽപ്പാലത്തിന്റെ നടപ്പാലം അപകടാവസ്ഥയിലാണെന്ന കാര്യം അടുത്തിടെ നീലേശ്വർ ടുഡേ റിപ്പോർട്ട് ചെയ്തിരുന്നു. റോഡ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ കേരള പണിത പാലത്തിന്റെ നടത്തിപ്പ് ഇപ്പോൾ പൊതുമരാമത്ത് വകുപ്പ് (ബ്രിഡ്ജസ്) വിഭാഗത്തിനാണ്. സിപിഐയുടെ പ്രതിഷേധ സമരം ജില്ലാ കൗൺസിൽ അംഗം പി വിജയകുമാർ ഉദ്ഘാടനം ചെയ്തു.സി പി ഐ ജില്ലാ കൗൺസിൽ അംഗം പി ഭാർഗ്ഗവി, സിപിഐ തൃക്കരിപ്പൂർ മണ്ഡലം സെക്രട്ടറി സി വി വിജയരാജ് എന്നിവർ സംസാരിച്ചു. ലോക്കൽ അസി. സെക്രട്ടറി എം വി ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി രമേശൻ കാര്യങ്കോട് സ്വാഗതം പറഞ്ഞു. സി രാഘവൻ, രാജേഷ് കുന്നത്ത്, എം സതീശൻ,കെ വി മുരളി, പി കെ പ്രമീള, സി ഗംഗാധരൻ, കെ അജയൻ എന്നിവർ പ്രതിഷേധ പ്രകടനത്തിനും പ്രതിഷേധ സമരത്തിനും നേതൃത്വം നൽകി.
No comments