നീലേശ്വരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി മുങ്ങത്ത് സുകുമാരൻ്റെ 9-ാം ചരമവാർഷിക ദിനം ആചരിച്ചു.
പ്രമുഖ കോൺഗ്രസ്സ് നേതാവും, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് , ഗ്രാമ പഞ്ചായത്ത് മെമ്പറും, സഹകാരിയുമായിരുന്ന മുങ്ങത്ത് സുകുമാരൻ്റെ 9-ാം ചരമവാർഷിക ദിനം നീലേശ്വരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. അനുസ്മരണ യോഗത്തിൽ എറുവാട്ട് മോഹനൻ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ മഡിയൻ ഉണ്ണികൃഷ്ണൻ, പി. രാമചന്ദ്രൻ, ഇ ഷജീർ ,വി.കെ. രാമചന്ദ്രൻ, വി.വി. സജ്ജയ്കുമാർ, ടി.വി. ആർ സൂരജ്, കെ. സുകുമാരൻ, പി. വിനോദ് കുമാർ, പി. ശിവകുമാർ, സുരേന്ദ്രൻ പി.വി എന്നിവർ സംസാരിച്ചു. ഛായാചിത്രത്തിന് മുമ്പിൽ പുഷ്പാർച്ചനയും നടന്നു.
No comments