Breaking News

നീലേശ്വരത്ത് കാറിൽ കടത്തിയ കാൽലക്ഷത്തിലേറെ വരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി 2 പേർ പിടിയിൽ

കാറിൽ കടത്തിയ കാൽ ലക്ഷത്തിലേറെ വരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി നീലേശ്വരത്ത് രണ്ട് പേർ പിടിയിൽ.
ജില്ലാ പോലീസ് മേധാവിയുടെ സ്‌പെഷ്യൽ സ്‌ക്വാഡും നീലേശ്വരം പോലീസും ചേർന്നാണ് ഇവരെ പിടികൂടിയത്. തൃക്കരിപ്പൂർ മീലിയാട്ടെ സി കെ മുഹമ്മദ് സഫീസ് (26), കാസർകോട് മൊഗ്രാൽ പുത്തൂർ മജൽ ഹൗസിൽ മുഹമ്മദ് ഫർഹാൻ (20) എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്. പുകയില ഉൽപന്നങ്ങൾ കടത്താൻ ഉപയോഗിച്ച കെ എൽ 10 എ വി 2122 നമ്പർ കാറും പിടിച്ചെടുത്തു. ദേശീയപാതയിലെ കരുവാച്ചേരിയിൽ രാത്രിയാണ് ഇരുവരും പിടിയിലായത്. കാറിന് കുറുകെ പോലീസ് ജീപ്പ് ഇട്ടാണ് ഇവരെ തടഞ്ഞത്. നീലേശ്വരം എസ് ഐ, എം വി ശ്രീകുമാർ, എസ് ഐ, ജഗന്മയൻ, പോലീസ് ഓഫീസർമാരായ ദിലീഷ് പള്ളിക്കൈ, സുജിത്ത്, രാജീവൻ, സുനീഷ്, കുഞ്ഞിക്കൃഷ്ണൻ, ജില്ലാ പോലീസ് മേധാവിയുടെ സ്‌പെഷ്യൽ സ്‌ക്വാഡിലെ പെനിജൻ കുമാർ, അനീഷ് മാധവൻ, ഭക്ത ഷൈവൽ, രജീഷ് കാട്ടാമ്പള്ളി എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

No comments