Breaking News

കാഞ്ഞിരപ്പൊയിൽ ജിഎച്ച്സ്കൂളിലെ ക്രിയേറ്റീവ് കോർണറിൽ എൽ.ഇ.ഡി. ബൾബ് നിർമ്മാണ ശിൽപശാല

ഊർജ്ജ സംരക്ഷണത്തിന്റെ പ്രാധാന്യം കുട്ടികളിൽ വളർത്തുന്നതിനും ശാസ്ത്ര സാങ്കേതിക വിദ്യകളിൽ താൽപ്പര്യം ജനിപ്പിക്കുന്നതിനും, പഠനത്തെ പ്രായോഗിക തലത്തിലേക്ക് എത്തിക്കുന്നതിനും ലക്ഷ്യമിട്ട് കാഞ്ഞിരപ്പൊയിൽ ജി.എച്ച്.എസിലെ ക്രിയേറ്റീവ് കോർണറിൽ ഏകദിന എൽ.ഇ.ഡി. (Light Emitting Diode) ബൾബ് നിർമ്മാണ ശിൽപശാല സംഘടിപ്പിച്ചു.
വൊക്കേഷണൽ അധ്യാപകനായ (ഇലക്ട്രോണിക്സ് ) അഖിൽ. കെ.കെ ശില്പശാല നയിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീകല. കെ ശില്പശാല ഉദ്ഘാടനം ചെയ്തു.
സ്റ്റാഫ് സെക്രട്ടറി അനിതകുമാരി സംസാരിച്ചു. അധ്യാപകരായ രജിത, ഹരിപ്രസാദ് എന്നിവർ നേതൃത്വം നൽകി.
യു.പി ക്ലാസുകളിലെ 21വിദ്യാർത്ഥികളും അധ്യാപകരും ശിൽപശാലയിൽ പങ്കെടുത്തു.
എൽ.ഇ.ഡി. സാങ്കേതികവിദ്യയുടെ അടിസ്ഥാന തത്വങ്ങളെക്കുറിച്ച് ലളിതമായ ഭാഷയിൽ കുട്ടികൾക്ക് ക്ലാസ്സ് നൽകാൻ ഈ ശില്പശാലയിലൂടെ സാധിച്ചു.

 അധ്യാപകരുടെ
നേരിട്ടുള്ള മേൽനോട്ടത്തിൽ, കുട്ടികൾ വിവിധ നിർമ്മാണ ഘട്ടങ്ങൾ സ്വയം പൂർത്തിയാക്കി:
 * എൽ.ഇ.ഡി. ചിപ്പ് ഹീറ്റ് സിങ്കിൽ ഉറപ്പിക്കൽ.
 * ഡ്രൈവർ ബോർഡ് ബന്ധിപ്പിക്കൽ.
 * വയറുകൾ സോൾഡർ ചെയ്യൽ.
 * ബൾബിന്റെ എല്ലാ ഭാഗങ്ങളും കൂട്ടിച്ചേർക്കൽ.
 * നിർമ്മിച്ച ബൾബ് പ്രവർത്തിപ്പിച്ച് പരിശോധിക്കൽ.

ഓരോ കുട്ടിയും സ്വന്തമായി നിർമ്മിച്ച ബൾബുകൾ വിജയകരമായി പ്രവർത്തിപ്പിച്ചപ്പോൾ അവരിലുണ്ടായ സന്തോഷവും ആത്മാഭിമാനവും ശില്പശാല ലക്ഷ്യത്തിലേക്കെത്തി എന്നതിന് തെളിവായി.
 കുട്ടികളിൽ ശാസ്ത്രീയമായ അറിവും പ്രായോഗിക ശേഷിയും വർദ്ധിപ്പിക്കാൻ സഹായിച്ച ശില്പശാലയിലൂടെ ഊർജ്ജ സംരക്ഷണത്തിന്റെ പ്രാധാന്യം നേരിട്ടുമനസ്സിലാക്കാനും അവർക്ക് സാധിച്ചു.

No comments