Breaking News

നീലേശ്വരം രാജാസ് സ്കൂൾ 1986 ബാച്ച് സഹപാഠിയായിരുന്ന ധീര ജവാൻ സുനിൽ കുമാറിനെ അനുസ്മരിച്ചു

1996 ജൂലൈ ഒന്നിന് ശ്രീനഗറിൽ ഉണ്ടായ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ബിഎസ്എഫ് ജവാൻ സുനിൽകുമാറിന്റെ ധീരത സ്മരിച്ചും അനുസ്മരണമൊരുക്കിയും സഹപാഠികൾ.
നീലേശ്വരം രാജാസ് ഹയർസെക്കന്ററി സ്കൂൾ 1986 എസ്എസ്എൽസി ബാച്ച് ആയ സ്മൃതി 86 ആണ് അനുസ്മരണമൊരുക്കിയത്. സ്കൂൾ മുൻ ഹെഡ് മാസ്റ്റർ ബിഎസ്എഫ് റിട്ട. ഓഫീസറും എക്സ്- ബിഎസ്എഫ് വെൽഫെയർ അസോസിയേഷൻ രക്ഷാധികാരി കെ.വി.മാത്യു എന്നിവർ വിശിഷ്ടാതിഥികളായി. സ്മൃതി 86 പ്രസിഡന്റ് കെ. ദിനേശ് കുമാർ അധ്യക്ഷത വഹിച്ചു. ധീരജവാൻ സുനിൽ കുമാറിന്റെ സഹോദരൻ അനിൽകുമാർ, അരവിന്ദൻ, സഹപാഠികളായ കെ.എം.രാധാകൃഷ്ണൻ, സി.എച്ച്. മനോജ്, കുഞ്ഞിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു. സ്മൃതി സെക്രട്ടറി കെ.വി.സുമേഷ് രാജ് സ്വാഗതവും ട്രഷറർ പി.വി. ബീന നന്ദിയും പറഞ്ഞു. ബാച്ച് അംഗങ്ങളുടെ മക്കളിൽ വിവിധ പരീക്ഷകളിലെ ഉന്നത വിജയികൾക്ക് സുനിൽ കുമാറിന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ സ്കോളർഷിപ്പുകൾ വിതരണം ചെയ്തു. സുനിൽകുമാറിന്റെ സഹോദരങ്ങൾ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

No comments